ചെറുതോണി: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി (കെ.പി.പി.എ) വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് അഡീഷണൽ എസ്.പി കെ.ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി. കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജോസ്,​ പൊലീസ് സൊസൈറ്റി പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.പി.പി.എ ജില്ലാ പ്രസിഡന്റ് പി.ഐ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. വിശ്വനാഥൻ സ്വാഗതവും റിപ്പോർട്ടം കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ.എൻ. സുശീല നന്ദി പറഞ്ഞു. ജില്ലാ പ്രസിഡന്റായി കെ.വി. വിശ്വനാഥൻ (കട്ടപ്പന),​ സെക്രട്ടറി ടി.കെ. സുകു (തൊടുപുഴ),​ ഖജാൻജി കെ.പി. മത്തായി (ഇടുക്കി) എന്നിവരടങ്ങിയ​ 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.