gandhidersan

തൊടുപുഴ:നെഹ്രുവിന്റെ മതേതര സങ്കൽപ്പങ്ങൾ മോഡി ഭരണകാലത്ത് തകർക്കപ്പെടുകയാണെന്ന് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ പറഞ്ഞു. ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെഹ്രുവിന്റെ ഇന്ത്യ എന്ന വിഷയത്തെ അധികരിച്ച് തൊടുപുഴ രാജീവ് ഭവനിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രടറി അഡ്വ.എസ് അശോകൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. പുരുഷോത്തമൻ ടി.ജെ. പീറ്റർ, മനോജ് കോക്കാട് എം.ഡി.ദേവദാസ്, എൻ.ഐ.ബെന്നി, കെ.ജി.സജിമോൻ, മാർട്ടിൻ ജോസഫ്, ടോമി പാലയക്കൽ, ഒ കെ അഷ്രഫ്, പി വി അച്ചാമ്മ എസ് ജി സുദർശൻ കെ ജി സിന്ദുകുമാർ റോബിൻ മൈലാടി . സുരേഷ് രാജു രാജു നാടുകാണി എൻ എം യുനസ് സെബാസ്റ്റ്യൻ കൊച്ചടിവാരം ബിന്ദു ദിനേശ് രാമകൃഷ്ണൻ വൈക്കത്ത് കെ ജെ ജയിംസ് ജോസ് കിഴക്കേകര സീനത്ത് ഷാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.