
തൊടുപുഴ:'തടസ്സങ്ങൾ നീക്കാം,വിടവുകൾ നികത്താം' എന്ന പ്രമേഹദിന സന്ദേശവുമായി പാറക്കടവ് നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പകൽ വീട്ടിൽ ലോക പ്രമേഹദിനം ആചരിച്ചു. വാർഡ് കൗൺസിലർ ആർ.ഹരി ഉദ്ഘാടനം ചെയ്തു. പാറക്കടവ് യു.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ബേബി അദ്ധ്യക്ഷയായി. ഡയബറ്റിക് റെറ്റിനോപ്പതിയെ സംബന്ധിച്ച് ഒേ്രപ്രാമെട്രിസ്റ്റ് ആർദ്ര ജയൻ, വ്യായാമ രീതികളെക്കുറിച്ച് യോഗാ പരിശീലകൻ രാഹുൽ ഹരിദാസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡയബറ്റിക് ഫുഡ് ഫെസ്റ്റിവലും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ചടങ്ങിൽ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീലത, അർബൻ ഹെൽത്ത് കോർഡിനേറ്റർ കെവിൻ ജോർജ്, പി.ആർ.ഒ. റോണി ജോർജ് എന്നിവർ പ്രസംഗിച്ചു.