
ഇടുക്കി: കേരളആനിമൽ ഹസ്ബന്റിറി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ 38 മത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ 20, 21 തീയതികളിൽ നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ ഓഫീസ് സമുച്ചയങ്ങളിലും സംഘടനയുടെ പതാക ഉയർത്തി.തൊടുപുഴ ജില്ല മൃഗസംരക്ഷണ ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഷൗക്കത്തലി പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ഡോൺസിസെബാസ്റ്റ്യൻ ജില്ലാ സെക്രട്ടറി വിനു പി അഗസ്റ്റിൻ, സുരേഷ്, ശ്രീദേവി,ഷംസുദ്ദീൻ പി .എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.