അടിമാലി : ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള മൂന്നാർ എം.ആർ.എസ് പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുക, കരിയർ ഗൈഡൻസ് നൽകുക എന്നതാണ് ചുമതല. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ളിയു (സ്റ്റുഡന്റ് കൗൺസലിംഗ് നേടിയവരായിരിക്കണം)/ എം.എസ് സൈക്കോളജി, കൗൺസലിംഗ് സർട്ടിഫിക്കറ്റ്/കൗൺസലിംഗ് രംഗത്ത് മുൻ പരിചയമുളള 25 നും 45 നും ഇടയിൽ പ്രായപരിധിയുളള പുരുഷന്മാരാവണം അപേക്ഷകർ. വാക്ക്ഇൻ ഇന്റർവ്യൂ 26 ന് രാവിലെ 11.30 ന് അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നടക്കും. താൽപ്പര്യമുളളവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ(അസ്സൽ), പകർപ്പുകൾ, മേൽ വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാർഡ് എന്നിവ സഹിതം രാവിലെ 10 ന് എത്തിച്ചേരേണ്ടതാണ്.