
മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നാടകാചാര്യൻ എൻ.എൻ.പിള്ള അനുസ്മരണം സംഘടിപ്പിച്ചു ലൈബ്രറി ഹാളിൽ ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ പ്രഭാക്ഷകനും എഴുത്തുകാരനുമായ കെ. ആർ.സോമരാജൻ അനുസ്മരണ പ്രഭാക്ഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ. സി സുരേന്ദ്രൻ, സെക്രട്ടറി പി. വി.സജീവ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന നാടകോത്സവത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചതിന് ടി. ബി അജീഷ് കുമാറിന് ഉപഹാരം നൽകി . പി. ആർ. വിശ്വൻ സ്വാഗതവും പി. ആർ. .ബിനോയ് നന്ദിയും പറഞ്ഞു.