ഇടുക്കി: മലയാള ഭാഷ മാസാചരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളി/തൊഴിലുടമകൾക്കായി 22 ന് മലയാള സാഹിത്യകൃതികളെ അധികരിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഫോൺ: 9747656049. പങ്കെടുക്കാൻ താത്പര്യമുളളവർ രാവിലെ 11 മുതൽ വൈകുന്നേരം 4 മണിയ്ക്കകം വിളിക്കുക.