അടിമാലി: ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിന്റെ കീഴിൽ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ളീഷ് അദ്ധ്യാപക തസ്തികയിലെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനമാണ് നടത്തുക..ഇംഗ്ലീഷിൽ 50ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പും ബയോഡാറ്റയുമായി 20 ന് രാവിലെ 10.30 ന് അടിമാലി ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.