തൊടുപുഴ : നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പത്തൊൻപതാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ജനുവരി 9 മുതൽ 12 വരെ നടത്ൻതാ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ കൂടിയ സംഘാടകസമിതി യോഗം തീരുമാനിച്ചു. തൊടുപുഴ സിൽവർഹിൽസ് സിനിമാസിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഫിലിം ഫെസ്റ്റിവൽ നടത്തിപ്പിനായി നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു ( ചെയർപേഴ്ൻസൺ​ ), പ്രൊഫ. ജെസ്സി ആന്റണി , കെ ദീപക്, ഷീജ ഷാഹുൽഹമീദ്, അബ്ദുൽ കരീം, ബിന്ദു പത്മകുമാർ , പി.ജി.രാജശേഖരൻ (വൈസ് ചെയർമാൻമാർ ) , എൻ .രവീന്ദ്രൻ (ജനറൽ കൺവീനർ ), എം.എം. മഞ്ജുഹാസൻ ( കൺവീനർ ), യു.എ. രാജേന്ദ്രൻ, സനൽ ചക്രപാണി (ജോയിന്റ് കൺവീനർമാർ), തൊടുപുഴ കൃഷ്ണൻകുട്ടി , വി കെ ബിജു, സി ബി ഹരികൃഷ്ണൻ , സോളമൻ കെ ജോർജ് , അജയ് വേണു പെരിങ്ങാശ്ശേരി, പി എൻ സുധീർ ( സബ് കമ്മിറ്റി ചെയർമാൻമാർ ) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.