തൊടുപുഴ : ഹിന്ദു എക്കണോമിക് ഫോറം തൊടുപുഴ ചാപ്റ്റർസംസ്ഥാന ബിസ്സിനസ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 10ന് തൊടുപുഴയ്ക്ക് പണ്ടപ്പിള്ളി ജേക്കബ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വാർഷികാഘോഷ പരിപാടികൾ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. തൊടുപുഴ ചാപ്റ്റർ പ്രസിഡന്റ് പ്രശാന്ത് കുമാർ കെ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എച്ച് ഇ. എഫ് സംസ്ഥാന പ്രസിഡന്റ് പി ശ്രീകുമാർ മേനോൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി സന്തോഷ് കണ്ണമ്പ്ര, സ്വാഗതസംഘം ചെയർമാൻ എസ്. പത്മഭൂഷൻ , വനിതാ ചാപ്റ്റർ പ്രസിഡന്റ് മായ കെ എസ്, സ്വാഗതസംഘം ജനറൽ കൺവീനർ പ്രശാന്ത്, തൊടുപുഴ ചാപ്റ്റർ സെക്രട്ടറി ബിജു എന്നിവർ പ്രസംഗിക്കും.കേരളത്തിലെ പ്രഗൽഭരായ സംരഭകർ നേതൃത്വം നൽകുന്ന പാനൽ ചർച്ച നടക്കും. ശ്രീധരീയം ആയുർവേദ ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ ഹരിനാരായണൻ നമ്പൂതിരി, ബ്രാഹ്മിൻസ് ഫുഡ്സ് എം.ഡി ശ്രീനാഥ് വിഷ്ണു, ആർ. ജി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ജി. വിഷ്ണു, സമുദ്ര ഷിപ്പിയാർഡ്‌ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. സുധാകർ ജീവൻ, ശാന്തി ഇന്റർനാഷണൽ ദുബായ് സി.ഇ.ഒ ടി. എൻ. കൃഷ്ണകുമാർ എന്നിവർ നയിക്കുന്ന പാനൽ ചർച്ചയിൽ മോഡറേറ്ററായി പാടിൽ ബിസിനസ് കൺസൾട്ടൻസിന്റെ സി.ഇ. ഒ യും എംഡിയുമായ ഡോക്ടർ രഞ്ജിത്ത് രാജ് പങ്കെടുക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് വിതരണ ചടങ്ങും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേശ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം കൃഷ്ണ പ്രസാദ്, കേരള ചേംമ്പർഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഡോ. ബിജു രമേശ്, എച്ച് .ഇ .എഫ് നേതാക്കളായ മനോജ് കുമാ , സുരേഷ് നമ്പ്യാർ, രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ബ്രാഹ്മിൺസ് വിഷ്ണു നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള വിഷ്ണു നമ്പൂതിരി മെമ്മോറിയൽ നവരത്ന അവാർഡുകൾ വിതരണം ചെയ്യും .