ഇടുക്കി : ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്ഥാനാരോഹണവും സത്യപ്രതിജ്ഞ ചടങ്ങും നടത്തി​ .കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് കെ.മറ്റം അദ്ധ്യക്ഷനായിരുന്നു. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി .മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. മുൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എൻ .രവീന്ദ്രൻ സ്വാഗതം പറഞ്ഞു. അഡ്വ. സൂരജ് എസ്. ശിവൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രസിഡന്റായി ചുമതലയേറ്റ ഡോ. കെ എം തോമസ് റോണി നയപ്രഖ്യാപന പ്രസംഗം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി .എ സലിംകുട്ടി, ബേബി വർഗീസ്, സൂര്യകുമാർ, ജിമ്മി മറ്റത്തിപ്പാറ, മനോജ് കോക്കാട്ട്, ഷൈജു ചെറിയാൻ, സൈജൻ സ്റ്റീഫൻ, ശരത് യൂ നായർ, ബിനു ജെ കൈമൾ എന്നിവർ സംസാരിച്ചു.