തൊടുപുഴ: അക്ഷയ കാറ്ററിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ ജൂനിയർ ഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ഇടുക്കി ജില്ല ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ 24 ന് ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. ചാമ്പ്യൻഷിപ്പിൽ നിന്നും സെലക്ഷൻ ലഭിക്കുന്നവർക്ക് സംസ്ഥാന മത്സരത്തിൽ ജില്ലാ ടീമിനെ പ്രതിനിധീകരിക്കാം. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺ/പെൺ കുട്ടികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് 8281529170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.