കട്ടപ്പന :ഇരട്ടയാർ നാങ്കുതൊട്ടിയിൽ അനധികൃത മദ്യവിൽപ്പനയ്ക്കിടെ ഒരാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.നാങ്ക്‌തൊട്ടി മീൻതത്തിയിൽ ജോസുകുട്ടിയാണ്(50) 12 കുപ്പി വിദേശമദ്യവുമായി പിടിയിലായത്. ബെവ്‌കോ ഔട്ട്‌ലൈറ്റിൽ നിന്ന് കൂടുതലായി മദ്യംവാങ്ങി നാങ്കുതൊട്ടിയിൽ വിൽപ്പന നടത്തിവരുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് ജോസുകുട്ടി അറസ്റ്റിലായത്. അനധികൃതമായി മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. ടി.സി. മുരുകൻ, പ്രിൻസിപ്പൽ എസ്.ഐ. എബി ജോർജ്, എസ്.ഐ. ബ്രട്ടിൻ, എസ്.സി.പി.ഒമാരായ അനൂപ് എം.എസ്., അനീഷ് മോൻ ടി.എം, സിപിഒമാരായ ശരണ്യമോൾ പ്രസ്ദാ, നൗഫൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.