കട്ടപ്പന : വിവിധ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ 18 മുതൽ 24 വരെ കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ സുവിശേഷ യോഗം നടക്കും. ചെയർമാൻ പാസ്റ്റർ യു എ സണ്ണി, പാസ്റ്റർ ഏലിയാസ് ആൻഡ്രൂസ്, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ റോബിൻ ബാബു,. ഡോ. വി എം ജേക്കബ്, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ ജോബി ടി അലക്സ്, പാസ്റ്റർ ബിജോയി മല്ലപ്പള്ളി എന്നിവർ നയിക്കും. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് ആറുമുതൽ രാത്രി ഒമ്പത് വരെയുമാണ് യോഗം. ഉണർവ് കട്ടപ്പന ക്വയർ സംഘം ഗാനശുശ്രൂഷ നടത്തും. കട്ടപ്പന, ഇടുക്കി, ചപ്പാത്ത്, കുമളി, നെടുങ്കണ്ടം മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. പ്രതിദിനം 750 പേർ വരെ യോഗങ്ങളിൽ പങ്കാളികളാകും. 18ന് വൈകിട്ട് 6.30ന് പാസ്റ്റർ ഷിബു ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നടത്തും.