
കട്ടപ്പന :ലോക പ്രതിരോധ ദിനത്തിന്റെ ഭാഗമായി കടപ്പന സെന്റ് ജോൺസ് കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥികൾ കട്ടപ്പന ബസ്റ്റാന്റിൽ ഫ്ളാഷ് മോബ് നടത്തി. രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്സിനേഷനു കഴിയും. ജനനം മുതൽ യഥാസമയം പ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും നൽകി നമ്മുടെ കുഞ്ഞുങ്ങളെ മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കാം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. കോളേജ് പ്രിൻസിൽ ആൻമേരി ലൂയിസ് വൈസ് പ്രിൻസിപൽ ഷൈനി ജോസഫ് ,അധ്യാപകരായ സ്‌നേഹ ജയ്സൻ ,രശ്മി എബ്രഹാം,ആതിര പ്രദീപ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.