തൊടുപുഴ: ഉപ്പുകുന്ന് മലനിരകളുടെ വശ്യമനോഹാര്യത ആസ്വദിക്കാൻ മൂൺലൈറ്റ് സഫാരി ഞായറാഴ്ച്ച നടത്തും.
തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ-ഓപ്പറേറ്റിവ് സെസൈറ്റി (ടൂർ കൊ)ആണ് സഫാരി ഒരുക്കുന്നത്.ബെയ്സ് ക്യാമ്പായ ചീനിക്കുഴിയിലെത്തുന്ന സഞ്ചാരികളെ തുറന്ന വാഹനത്തിൽ, റ്റീ ഗാർഡൻ, ഹെറിറേറജ് മ്യൂസിയം, twilight പോയിന്റ് അരുവിപ്പാറഎന്നീ വ്യൂ പോയിന്റ്കൾ സന്ദർശിച്ച് 2 കി.മീ. ഓഫ് റോഡിലൂടെ ട്രക്കിംഗ് നടത്തി മുറം കെട്ടി പാറയിൽ സമാപിക്കും തുടർന്ന് ഭക്ഷണവും നൽകി ഒൻപതു മണിയോടെ, ബെയ്സ് ക്യാമ്പിൽ സമാപിക്കുന്ന രീതിയിലാണ് സഫാരി ഒരുക്കിയിരിക്കുന്നത്.അരുവിപ്പാറ വ്യൂ പോയിന്റിനു സമീപം സഞ്ചാരികൾക്കായി കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്.
ആറു പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 2400 ആണ് ചാർജ്.
ഉപ്പുകുന്ന്
ആരെയും വിസ്മയിപ്പിക്കുന്ന മൂടൽമഞ്ഞ് അത് രാവിലെയും വൈകുന്നേരങ്ങളിലും ഉപ്പുകുന്നിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.മഞ്ഞില്ലാത്ത സമയങ്ങളിൽ കുളമാവ് ഡാം , മുത്തിയുരുണ്ടയാർ തുടങ്ങിയ സമീപ പ്രദേശങ്ങളും, കാഞ്ഞാർ , പുള്ളിക്കാനം, കുടയത്തൂർ മലനിരകളുടെ വിദൂര കാഴ്ച്ചകളും ഇവിടെ നിന്നും ആസ്വദിക്കാനാവും.