 
പീരുമേട്: വർദ്ധിച്ചു വരുന്നകാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തിൽ പീരുമേട് ആർ.ആർ.റ്റി. ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ഒരു മാസമായി പീരുമേട് ടൗൺ തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, മരിയ ഗിരിസ്‌കൂൾ ജംഗ്ഷൻ, തട്ടാത്തിക്കാനം, പ്ലാക്കത്തടം, ഗ്ലെൻ മേരി ബഥേൽപ്പാന്റേർ തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ മുൻപ് ഉണ്ടാകാത്ത നിലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീക്ഷണി ഉയർത്തിയിയിരിക്കുകയാണ്. കാട്ടാന
വന പ്രദേശത്തു നിന്നും കൊട്ടാരക്കര, ദിണ്ടുക്കൽ ദേശിയ പാത മുറിച്ച് കടന്ന് ജനവാസ മേഖലയിൽ ഇറങ്ങി. കഴിഞ്ഞ ദിവസം മരിയ ഗിരി സ്‌കൂളിന് സമീപത്ത് എത്തിയ കാട്ടാന വിദ്യാർത്ഥികൾക്ക് ഭീക്ഷണിയായി. കുട്ടികൾ ജീവനും കൊണ്ട് പാഞ്ഞു പോകുന്ന സ്ഥിതിയുണ്ടായി. ഇതിനെ തുടർന്നാണ് സി.പി.എം ന്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ആർ. ആർ.ടി. ഓഫീസ് ഉപരാധിച്ചത്.
ഉപരോധ സമരം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. സാബു, കർഷകസംഘം ഏരിയാ പ്രസിഡന്റ് വൈ.എം.ബെന്നി,
ലോക്കൽ സെക്രട്ടറി വി.എസ്. പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു. സി. ആർ സോമൻ, പി.എ.ജേക്കബ്ബ്, കെ.ബി. സിജിമോൻ വി.ഷൈജൻ, റ്റി.കെ.മോഹനൻ പഞ്ചായത്തു മെമ്പർ മാർ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.
പീരുമേട് ആർ ആർ ടി. ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക. കൂടുതൽ വാഹനങ്ങൾ അനുവദിക്കുക., പീരുമേട്ടിൽ ജനങ്ങൾക്ക് ഭീക്ഷണി ഉയർത്തുന്ന ഒറ്റയാൻ ആനയെ മയക്കി തേക്കടി വനത്തിൽ കൊണ്ടു വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.