muthukrishnan

പീരുമേട് : മണ്ഡലകാലം തുടങ്ങുന്നതോടെ തന്നെ ഇവരുടെ ജീവിതവും നാമ്പിടുകയാണ്.ഒരുതീർത്ഥാടന കാലം ആരംഭിക്കുമ്പോൾ ഡോളി ചുമക്കുന്ന തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ജീവിതവും ആരംഭിക്കുകയാണ്.. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരെ ഡോളിയിൽ ചുമന്ന് എത്തിക്കുന്ന ആയിരക്കണക്കിന് ഡോളി തൊഴിലാളികളാണുള്ളത്. ഇവരുടെ ജീവിതം കഠിനമാണ്. ഇവർക്ക് സന്നിധാനത്തോ, പമ്പയിലോ വിശ്രമമുറികൾ ഇല്ല, താമസിക്കാൻ പ്രത്യക സൗകര്യങ്ങൾ ഒന്നും ഇല്ല. പലരും 20 ൽ അധികം വർഷം ഡോളി ചുമന്ന് രോഗികളായവരാണ്. ഇവർക്ക് വരുമാനം ഒരു തീർത്ഥാടന കാലത്തെ തൊഴിലാണ്. ശബരിമലയിലെ ജീവിതം കൂടിയാണ് ഡോളി ചുമക്കുന്ന ഈ അയ്യപ്പൻമാരായതൊഴിലാളികളുടേത്.
ഒരുഡോളിയിൽ നാല് പേരാണ് നാല് വശങ്ങളിലായി ചുമട് എടുക്കുന്നത്.തടി കൊണ്ട് നിർമ്മിച്ച ഡോളിയിൽ ചാരു കസേരയായും, കട്ടിലായും നടക്കാൻ കഴിയാത്തതും. രോഗികളുമായ ശബരിമല തീർത്ഥാടകരെ ചുമന്ന് ഇവർ പമ്പയിൽ നിന്നും സന്നിദാനത്തെത്തിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളശബരിമല തീർത്ഥാടകരാണ് കൂടുതലം ഡോളിയുടെ സേവനം തേടുന്നത്. ഡോളിയിൽ ചുമട് എടുക്കുന്ന ഇവരുടെ തൊഴിലു കൂടി ആയത് കൊണ്ട് ഈ ഡോളി അയ്യപ്പൻമാർ തീർത്ഥാടകരെ സന്നിധാനത്തെത്തിക്കുന്നന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന ഫീസ് 6500 രൂപയാണ് ഇതിൽ 500 രൂപ ദേവസ്വം ബോർഡിൽ അടയ്ക്കണം.

ശരണമെന്റയ്യപ്പാ...

സ്വാമിയേ ശരണമയ്യപ്പ കല്ലും,മുള്ളും കാലു ക്ക് മെത്തെ, നീലമലകയറ്റം കഠിനം, കഠിനം,എന്ന് ശരണം വിളിച്ച് മലകയറുന്ന തീർത്ഥാടകർക്ക് മറക്കാൻ കഴിയാത്ത ഒരു കൂട്ടം അയ്യപ്പൻമാരാണ് സന്നിധാനത്ത് ഇരുപത്തി നാലുമണിക്കൂറും ഡോളിയിൽ തീർത്ഥാടകരെ ചുമന്ന് പതിനെട്ടാംപടിയ്ക്ക് അരികിൽ എത്തിക്കുന്നത്.

തോട്ടം മേഖലയിൽ

നിന്നും സംഘം പുറപ്പെട്ടു

പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് യുവാക്കളുടെ സംഘംഈ മേഖലയിൽ ജോലി ചെയ്യുന്നു. പീരുമേട് വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ നിന്നും നൂറ് കണക്കിന് പേർ ഉൾപ്പെടെ കേരളത്തിലെയും, തമിഴ് നാട്ടിൽ നിന്നും ഉൾപ്പെടെ 6000 ത്തോളം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 21 വർഷമായി ഡോളി ചുമക്കുന്ന വണ്ടിപ്പെരിയാർ സ്വദേശി മുത്ത് കൃഷ്ണൻ 21 വർഷങ്ങളായി ജോലി ചെയ്യുന്നു. സംഘത്തിൽ വണ്ടിപ്പെരിയാർ നിഥിനും, മ്ലാമല സ്വദേശികളായ രാജേഷും വള്ളക്കടവ് ബാല മുരുകനും റിയാസും ഉണ്ട് . പലപ്പോഴും ഡോളി കുത്തി ചാരി ഇരുന്നാണ് ഇവരുടെ ഉറക്കം. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും സന്നിധാനത്തില്ല. ദേവസ്വം ബോർഡ് ഇടപെടണം എന്നാണ് ഇവർക്ക് പറയാനുള്ളത്.