പീരുമേട്: കാട്ടാനയെ കണ്ട് ബൈക്കിൽ യാത്ര ചെയ്ത അമ്മയും,കുഞ്ഞും റോഡിൽ വീണു.
ഇന്നലെ രാത്രി എട്ട് മണിയോടുകൂടി പീരുമേട് മരിയഗിരി സ്‌കൂളിന് സമീപം കുട്ടിക്കാനത്തുനിന്നും സ്‌കൂട്ടറിൽ കമ്പത്തിന് പോയ ഹനുമന്തൻ പെട്ടി അലക്സ് പാണ്ഡ്യന്റെ ഭാര്യ ഭുവനേശ്വരി (22),മകൾ ഉദയ ശ്രീ (2 )എന്നിവരാണ് വീണത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ മരിയ ഗിരി സ്‌കൂളിനു സമീപം ആനതാരയിൽ നിന്നും ദേശിയ പാതയിലിറങ്ങിയ കാട്ടാനയെ കണ്ട് സ്‌കൂട്ടർ വെട്ടിച്ചതിനെ തുടർന്ന് സ്‌കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു.
കാട്ടാനയെ വഴിയിൽ കണ്ടു പേടിച്ച് വീഴച്ചയിൽ ഭുവനേശ്വരിയുടെ കൈക്ക് നെറ്റിക്കും ചെറിയ പരിക്ക് പറ്റി ഇവരെ പീരുമേട് താലുക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്കായി പ്രവേശിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശനും പീരുമേട് പൊലിസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉള്ളപ്പോഴാണ് അപകടം സംഭവിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനയെ തുരത്തുമ്പോഴാണ് ആന വനത്തിലേക്കിറങ്ങാതെ റോഡിൽ ഇറങ്ങിയത്.