dharnna

കട്ടപ്പന :ഐ. എൻ .ടി യു. സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ധർണ്ണ സംഘടിപ്പിച്ചു. ക്ഷേമനിധി സബ് കമ്മറ്റി ഓഫീസിലേക്ക് ഐ. എൻ .ടി യു. സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളി ധർണ്ണ നടത്തിയത് .പഴയ ബസ്റ്റാൻഡിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.സമരംകെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.റീജിനൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എൻ.ടി.സി ജില്ലാ പ്രസിഡന്റ് രജ മട്ടുക്കരൻ മുഖ്യപ്രഭാഷണം നടത്തി.കട്ടപ്പന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു, രാജ് ബേബി, ജേസ് ആനകല്ലിൽ സോജൻ വെളിഞാലി , കെ.സി ബിജു. വർക്കി പെടിപ്പാറ, പി.എസ് രജപ്പൻ,സി.എം തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു .