
തൊടുപുഴ: ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറൽ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 1978 ലെ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക. ചുമട്ടുതൊഴിലാളി ക്ഷേമ പെൻഷൻ അയ്യായിരം രൂപയാക്കുക, ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ധർണ്ണ സമരം സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്.ജി. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി സിനീഷ്, നേതാക്കളായ കെ.ജയൻ, എ.പി.സഞ്ചു, സി.രാജേഷ്, വി.എസ്. രാജാ, റ്റി.കെ ശിവദാസൻ എന്നിവർ സംസാരിച്ചു.