പുറപ്പുഴ: തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
നാളെ വൈകിട്ട് 5.15ന് സമൂഹാർച്ചന, 5.45ന് വിഗ്രഹഘോഷയാത്ര, ഏഴിന് യജ്ഞ സമാരംഭസഭ. ട്രസ്റ്റ് പ്രസിഡന്റ് പി.എസ്. സന്തോഷ് അദ്ധ്യക്ഷനാകും. ട്രസ്റ്റ് രക്ഷാധികാരി എൻ.പി. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തും. മലമേൽ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. എട്ടിന് പ്രസാദമൂട്ട്. 18 മുതൽ 23 വരെ യജ്ഞശാലയിൽ രാവിലെ ആറിന് ഗണപതിഹോമം, വിഷ്ണു സഹസ്രനാമം, 6.30ന് പാരായണം, 12ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, രണ്ടിന് പാരായണം തുടർച്ച, ഏഴിന് യജ്ഞശാലയിൽ ദീപാരാധന, 7.10ന് ഭാഗവതപ്രഭാഷണം, എട്ടിന് പ്രസാദമൂട്ട്.21ന് ശ്രീകൃഷ്ണാവതാരം, 22ന് വൈകിട്ട് ഏഴിന് രുഗ്മിണിസ്വയംവരം, 23ന് വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന. 24ന് രാവിലെ 6.30ന് പാരായണം, 10.30ന് അവഭൃഥസ്നാന ഘോഷയാത്ര, ഒന്നിന് മഹാപ്രസാദമൂട്ട്.