
ഇടവെട്ടി : ഗ്രാമപഞ്ചാത്ത് പതിനൊന്നാം വാർഡിൽ (മാർത്തോമ ) ശിശുദിനാഘോഷം സംഘടിപ്പിച്ചു.ശിശുദിനറാലിയെത്തുടർന്ന് ആരംഭിച്ച പൊതുസമ്മേളനത്തിൽ കോതമംഗലം റിലയന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അംഗനവാടികൾക്ക് ഉപകരണങ്ങൾ നൽകുന്ന 'മഴവില്ല് 'പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവ്വഹിച്ചു.ഇടവെട്ടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ഇടവെട്ടി പഞ്ചായത്തിലെ അംഗനവാടികൾക്ക് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ നിർവ്വഹിച്ചു.റിലയന്റ് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കുട്ടി സേവ്യർ ആമുഖ പ്രഭാഷണം നടത്തി. ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ,പഞ്ചായത്ത് സെക്രട്ടറി സെറീന പി.എ , റിലയൻ് എ.ജി, എം.ഷാജൻ പീച്ചാട്ട് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. പഞ്ചായത്തിൽ നിന്നും അനുവദിച്ച 2 സീലിംഗ്ഫാൻ അംഗൻവാടിക്ക് കൈമാറി. അബ്ബാസ് വടക്കേൽ സ്വാഗതവുംഅംഗൻവാടി ടീച്ചർ സോയ എബ്രഹാം നന്ദിയും പറഞ്ഞു.