കട്ടപ്പന: ഗവ.ഐ.ടി.ഐ കട്ടപ്പന സംസ്ഥാനത്തെ/എസ്.സി.ഡി.ഡി/സ്വകാര്യ ഐ.ടി.ഐ. കളിൽ എൻ.സി.വി.റ്റി അഫിലിയേഷൻ നേടിയ അംഗീകൃത ട്രേഡുകളിൽ രണ്ട് വർഷ
ട്രേഡുകളുടെ രണ്ടാം വർഷം,രണ്ട് വർഷ ട്രേഡുകളുടെ ഒന്നാം വർഷം, ഒരു വർഷ ട്രേഡുകളും ആറുമാസ ട്രേഡുകളിലുമുളള ലെഫ്റ്റ് ഓവർ ട്രെയിനികളിൽ നിന്നും പ്രാക്ടിക്കൽ, സി ബി റ്റി റെഗുലർ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.. പ്രാക്ടിക്കൽ വിഷയങ്ങൾക്ക് അപേക്ഷ ഫീസ് 110/രൂപയും, സി ബി റ്റി പരീക്ഷക്ക് 213/ രൂപയുമാണ്. പ്രാക്ടിക്കൽ പരീക്ഷ എഴുതുന്ന ട്രെയിനികൾ പരീക്ഷ ഫീസ് ട്രഷറിയിൽ അടച്ച് ആയതിന്റെ രസീതും നിശ്ചിത മാതൃകയിലുളള അപേക്ഷയും സി ബി റ്റി പരീക്ഷക്ക് 213/രൂപയടച്ചതിന്റെ രസീതും അപേക്ഷയും 18 ന്രാ വിലെ 11.30 മുമ്പായി ഐ ടി ഐ പ്രിൻസിപ്പാളിന് മുമ്പാകെ സമർപ്പിക്കണം. ഫോൺ: 04868 272216.