തൊടുപുഴ: കുത്തനെ ഉയരുന്ന ഗ്യാസിന്റെ വിലയിൽ നിലംപറ്റുന്ന അവസ്ഥയിലേക്ക്ഹോട്ടൽ ഉടമകൾ. വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില അനുദിനം ഉയരുന്ന മൂലം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പല ഹോട്ടലുടമകളും. കഴിഞ്ഞ മാസം 42രൂപയും ഇപ്പോൾ 62 രൂപയുമുയർന്ന് 1810 .50 രൂപയിലെത്തി നിൽക്കുന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ പല സ്ഥാപനങ്ങളും അടുത്ത നാളുകളിൽ പൂട്ടി, മറ്റ് പല സ്ഥാപനങ്ങളും പൂട്ടേണ്ട ഗതികേടിലേക്കും മാറി, ഹോട്ടൽ മേഖലയിൽ നിന്ന് പിന്മാറാന്നുന്നതിനെക്കുറിച്ച് പോലും പലരും ചിന്തിച്ച് തുടങ്ങി. ഹൈറേഞ്ച് മേഖലയിൽത്തന്നെ പലയിടത്തും പല വിലയാണെന്നാണ് വ്യാപാരികൾ പറയുന്നു. 19 കിലോയുള്ള വാണിജ്യ സിലിണ്ടർ തൊടുപുഴയിൽ 1810 രൂപയ്ക് ലഭിക്കുമെങ്കിൽ ഹൈറേഞ്ചിൽ ശരാശരി 1840 രൂപയെങ്കിലും നൽകണമെന്ന് വ്യാപാരികൾ പറയുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് വിലവർദ്ധനയ്ക്ക് പിന്നിലെന്നാണ് വിശദീകരണം. ജനങ്ങൾ നിത്യവും കൂടുതലായി ആശ്രയിക്കുന്ന ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റുകൾ, തട്ടുകടകൾ, കേറ്ററിംഗ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും നിലനിൽപ്പിനായി പാടു പെടുന്ന സ്ഥിതിയിലാണ്.
തൊടുപുഴയിൽ ലഭിക്കുന്ന വില- 1810.50 രൂപ.
ഇരുട്ടടി പോലെ വിലക്കയറ്റം
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇരുട്ടടിയായെന്നാണ് പല ഹോട്ടലുടമകളും പറയുന്നത്. പാചക വാതകത്തിന് പുറമേ മറ്റ് ചെലവുകളും വർദ്ധിക്കുന്നു. പച്ചക്കറി, എണ്ണ,തേങ്ങ, സവോള ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന. തൊഴിലാളികളുടെ ക്ഷാമം, വർദ്ധിച്ച് വരുന്ന കറന്റ് ചാർജ്, വാട്ടർ ചാർജ് എന്നിവയും ഇവരെ ബാധിച്ചു. ഒരു ചെറുകിട ഹോട്ടലുകൾക്ക് പോലും രണ്ട് മുതൽ മൂന്ന് സിലിണ്ടർ വരെ ഉപയോഗിക്കുന്നു.. തൊഴിലാളികൾക്ക് പോലും അധിക വേതനം നൽകേണ്ട ഗതികേടിലാണ്. പലർക്കും ആയിരമോ അതിൽ അതിധകമോ നൽകേണ്ടതായും വരുന്നതും തിരിച്ചടി സൃഷ്ടിക്കുന്നു.
'വിലവർദ്ധിക്കുന്നത് മൂലം ഉത്പന്നങ്ങളുടെ വിലവർദ്ധിപ്പിക്കാൻ പെട്ടെന്ന് കഴിയില്ല. ഈ വിലയിൽ എത്രനാൾ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ ആശങ്ക നീളുന്നു. ഒറ്റയടിക്ക് വിലവർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമെന്ന ആശങ്കയുമുണ്ട്. വ്യാപക പ്രതിഷേധ വും ഉണ്ടാക്കും.
വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കാനുള്ള അനന്തര നടപടികൾ അധികൃതർ സ്വീകരിക്കണം എന്നാണ് പ്റധാന ആവശ്യം. '
(എം.എൻ. ബാബു, പ്രസിഡന്റ് കെ.എച്ച്. എഫ്.ഒ.എ , തൊടുപുഴ)