ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ. ഐ. ടി .യു .സി ) 19ന് സംസ്ഥാനവ്യാപകമായി നടത്തുന്ന ധർണ്ണ സമരത്തിന്റ ഭാഗമായി തൊടുപുഴ കെ.എസ്.ആർ.ടിസി ബസ് സ്റ്റേഷനു മുന്നിൽ നടത്തുന്ന സമരംവിജയിപ്പിക്കാൻ വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി ജീവനക്കാരോട് ആഹ്വാനം ചെയ്തു.ക്ഷമാബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളം അവസാന പ്രവർത്തി ദിവസം വിതരണം ചെയ്യുക, എൻ. പി എസ് .കുടിശ്ശിക അടച്ചു തീർക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകൾ കെ.എസ്.ആർ.ടിസി.ക്കായി സംരക്ഷിക്കുക.എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ജില്ലാപ്രസിഡന്റ് പി .കെ ജബ്ബാർ,ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ,ഡോ. പി .എൻ ബിജു,കെ.എസ്. ഇ. ബി ഓഫീസേഴ്സ് സംസ്ഥാന. എക്സിക്യൂട്ടീവ് അംഗം പി .എസ് പ്രദീപ്,ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ പ്രസിഡന്റ് എബി .ഡി. കോലോത്ത് എ. ഐ .ബി. ഇ.എ ജില്ലാ പ്രസിഡന്റ് എബിൻ ജോസ് ജോയിൻ കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി .എം ഷൗക്കത്തലി എന്നിവർ സംസാരിച്ചു. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആർ. പ്രമോദ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്യും,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ,കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. വി ഉണ്ണികൃഷ്ണൻ വി.എസ്. ബിനു രാജ് ,ജോയിന്റ് കൗൺസിൽ നേതാക്കളായ ആർ. ബിജുമോൻ,കെ .എസ് രാഗേഷ്, വി കെ ജിൻസ് എന്നിവർ പങ്കെടുക്കും