കട്ടപ്പന :സീ പ്ലയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഭാവിയിലും വേണ്ടിവരും, എല്ലാ കാര്യങ്ങളിലും വിവാദങ്ങളിലേക്ക് പോകാതെ നാടിന്റെ പുരോഗതിക്ക് വേണ്ട പദ്ധതികൾ നടപ്പിലാക്കാൻ നേതൃത്വം നൽകാൻ മുഴുവൻ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി മറോഷി ആഗസ്റ്റിൻ. പദ്ധതിയിൽ വിമർശനാത്മകമായ കാര്യങ്ങൾ ഉണ്ടാകാതിരിക്കട്ടെ.ആർക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ടൂറിസം ഡെവലപ്‌മെന്റ് ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സീ പ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ഇറങ്ങിയ സാഹചര്യത്തിൽ ഭാവിയിൽ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് വനം വകുപ്പ് രംഗത്തുവന്ന സാഹചര്യം നിലനിൽക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.