തൊടുപുഴ: മങ്ങാട്ടുകവല മുൻസിപ്പൽ ബസ്റ്റാന്റ് കുണ്ടും, കുഴിയുമായി കിടക്കുവാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കിഴക്കൻമേഖലകളിൽ നിന്നും നൂറ് കണക്കിന് ആളുകൾ ഗവൺമെന്റ് ജില്ലാഹോസ്പിറ്റലിലേയ്ക്കും, ആയുർവ്വേദഹോസ്പിറ്റലിലേയ്ക്കും, സ്‌കൂൾ,കോളേജ്, ആരധനാലയങ്ങൾ എന്നിവങ്ങടങ്ങളിലേക്ക് നിത്യേന യാത്ര ചെയ്യുവാൻ എത്തിച്ചേരുന്ന സ്ഥലമാണ് മങ്ങാട്ടുകവല ബസ് സ്റ്റാന്റ്. ബസ് സ്റ്റാന്റ് എത്രയുംവേഗം മെയിന്റനൻസ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന്‌ബ്ലോക്ക്‌കോൺഗ്രസ്സ് ജനറൽ സെക്രട്ടറി നാസ്സർ പാലമൂടൻ ആവശ്യപ്പെട്ടു.