കട്ടപ്പന :ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ ആനന്ദ് സുനിൽകുമാർ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ടി .എ ജോസഫ് തച്ചാപറമ്പിലിനെ അഞ്ചിനെതിരെ ഒമ്പത് വോട്ടുകൾക്ക് പരാജയപ്പെടുത്തി. എൽ.ഡി.എഫ് ധാരണപ്രകാരം സിപിഎമ്മിന്റെ ജിഷാ ഷാജി രാജിവച്ചിരുന്നു. ഭരണസമിതിയിലെ പ്രായം കുറഞ്ഞ അംഗമായ ആനന്ദ് 12ാം വാർഡായ നാലുമുക്കിൽ നിന്നാണ് വിജയിച്ചത്. ഇരട്ടയാർ കൃഷി ഓഫീസർ ഗോവിന്ദ രാജ് വരണാധികാരിയായി. തെരഞ്ഞെടുപ്പിനുശേഷം മുൻ പ്രസിഡന്റുമാരായ ജിഷാ ഷാജി, ജിൻസൺ വർക്കി എന്നിവർചേർന്ന് സ്വീകരിച്ചു. പഞ്ചായത്തിൽ എൽഡിഎഫ് ഒമ്പത്, യുഡിഎഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.