പീരുമേട്: ശബരിമല തീർഥാടനത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതിക്ക് തുടക്കമായി. ഇതനുസരിച്ച് ഗതാഗത ക്രമീകരണങ്ങളും മാർഗനിർദ്ദേശ ങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. മുണ്ടക്കയം മുതൽ കുമളി വരെയുള്ള 56 കിലോമീറ്റർ ദൂരത്തിലാണ് സേഫ് സോൺ പദ്ധതിയുടെ സേവനം ലഭ്യമാക്കുക. ശബരിമല തീർത്ഥാടകർക്ക് 24 മണിക്കൂറും സേവനം ലഭിക്കുന്ന ഓഫീസ് കുട്ടിക്കാനത്ത് പ്രവർത്തനം ആരംഭിച്ചു.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ നാല് ടീമായി തിരിഞ്ഞ് 24 മണിക്കൂറും റോന്ത് ചുറ്റും. ശബരിമല തീർഥാടകർക്ക് യാത്ര സഹായം നൽകുക. അപകടത്തിൽപ്പെടുന്ന തീർത്ഥാടകരുടെ വാഹനം ഉടൻ മാറ്റുക, തീർത്ഥാടകരുടെ ജീവൻ രക്ഷിക്കുക, തീർത്ഥാടകർക്ക് കുടിവെള്ളം എത്തിക്കുക. മുണ്ടക്കയം, കുമളി റൂട്ടിലെ അമിത വേഗം നിയന്ത്രിക്കുക. അശാസ്ത്രീയ പാർക്കിങ്ങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുക, വാഹനങ്ങൾ അറ്റകുറ്റ പണികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുക, ഡ്രൈവർമാർക്ക് സുരക്ഷാനിർദേശം നൽകുക, അപകടം വളവുകളിൽ ജീവനക്കാരുടെ സാന്നിധ്യംഉറപ്പാക്കുക. മൊബൈൽ വർക്ക് ഷോപ്പ്, ക്രയിൻ സംവിധാങ്ങൾ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി നൽകും. തുടങ്ങി വിവിധ ഉദ്ദേശത്തോടെയാണ് സേഫ് സോൺ പദ്ധതി നടപ്പിലാക്കുന്നത്. പീരുമേട് പഞ്ചായത്ത് പ്രസിഡണ്ട് ആർ.ദിനേശൻ സേഫ് സോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പിഎം ഷബീർ അദ്ധ്യക്ഷത വഹിച്ചു. എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ കെ രാജീവ്, പഞ്ചായത്ത് മെമ്പർ എ. ജെ.തോമസ്, അസി. എം. വി​. ഡി​ ഉല്ലാസ് സി. ചരളേൽ എന്നിവർ സംസാരിച്ചു.