തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്കുള്ള സ്പെഷ്യൽ സർവ്വീസിന്റെയും ശബരിമല ഇടത്താവളത്തിന്റെയും ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. ശബരിമല തീർത്ഥാടകർക്ക് ക്ഷേത്രം നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പ റഞ്ഞു. ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി യംഗങ്ങളായ സി.സി. കൃഷ്ണൻ, കെ.ആർ. വേണു, ആർ.കെ. ദാസ് മലയാറ്റിൽ, കെ.എസ്.ആർ.ടി.സി ഡിറ്റിഒ രാജേഷ്, ഇൻസ്പെക്ടർ സന്തോഷ്, മാനേജർ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.