accident-nellappara

തൊടുപുഴ : ആലപ്പുഴ സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 6.30 ന് കരിങ്കുന്നം നെല്ലാപ്പാറ വളവിലായിരുന്നു അപകടം. 13 പേർ ചേർന്ന് മൂന്നാറിന് പോകുകയായിരുന്നു. ഒരാളുടെ കൈയ്ക്ക് പൊട്ടലുണ്ട്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരും പൊലീസും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രെയിൻ ഉപയോഗിച്ചാണ് വാഹനമുയർത്തിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

അപകടങ്ങൾ ഇവിടെ തുടർക്കഥ

ദുരന്തങ്ങളുടെ ചരിത്രം ഏറെ പറയാനുള്ള നെല്ലാപ്പാറ വളവിലെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. റോഡ് വീതി കൂട്ടിയതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് വരുന്നത് . രാത്രി എത്തുന്ന വാഹനങ്ങൾക്കാണ് വളവുകൾ ഭീഷണി. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല. വർഷങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസ് ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്കു മറിഞ്ഞെങ്കിലും മരത്തിൽ തങ്ങി നിന്നതിനാൽ വൻദുരന്തം ഒഴിവായിരുന്നു. കഴിഞ്ഞദിവസം തടിലോറി അപകടത്തിൽപ്പെട്ടിരുന്നു.