തൊടുപുഴ: പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കീഴിലുള്ള ഹരിതകർമ്മസേനകൾക്ക് സ്ഥാപനങ്ങളിൽ നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് അവ തൂക്കി പ്രതിഫലം നിശ്ചയിക്കാറുള്ള സർക്കാർ നീക്കം തികച്ചും വേദനാജനകമാണെന്ന്തൊടുപുഴ മർച്ചന്റ് അസ്സോസിയേഷൻ . സാധാരണ ചെറുകിട വ്യാപാരികളെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം കൂടിയാണ്. മാലിന്യം ഇല്ലാത്ത കടകളിൽ നിന്നും യൂസർ ഫീ മേടിക്കുന്ന തോറ്റായ ആശയമാണ്.ഇത് സർക്കാർ പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി വ്യാപാര വ്യവസായി ഏകോപന സമിതി മുന്നോട്ട് പോകുമെന്ന് തൊടുപുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.