
തൊടുപുഴ: 'ബ്രേക് ത്രൂ സയൻസ്' സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ശാസ്ത്ര സമ്മേളനം തൊടുപുഴ ഡോ.എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യോഗത്തിൽ ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി കേരള ചാപ്ടർ സെക്രട്ടറി പ്രൊഫ. പി.എൻ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ജോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. ബീനാ മേരി ജോൺ, മുരിക്കാശ്ശേരി പാവാനാത്മാ കോളേജ് അദ്ധ്യാപകൻ ഡോ. കിരൺ മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഡോ. കെ. ഹരി പ്രസാദ്, ഡോ. എം.എൻ. അജി, കെ.ആർ. സോമരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എൽ. ഈപ്പച്ചൻ സ്വാഗതവും കുമാരി വോൾഗാ ജിമ്മി നന്ദിയും പറഞ്ഞു. യോഗത്തിൽ പുതിയ മുപ്പതംഗ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി അഞ്ച് ഇഞ്ച് ടെലസ്സ്കോപ് ഉപയോഗിച്ചുള്ള വാന നിരീക്ഷണവും നടന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം പേർ നിരീക്ഷണത്തിൽ പങ്കാളിയായി.