മൂന്നാർ: മൂന്നാറിൽ കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്.തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷൻ സ്വദേശി മീനയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ തോട്ടത്തിൽ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ കാട്ടുപോത്തിനെ ഓടിച്ചുവിട്ട ശേഷം മീനയെ രക്ഷപ്പെടുത്തി മൂന്നാറിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മീനയുടെ വയറിനാണ് ഗുരുതരമായി പരിക്കേറ്റത്. മുമ്പും പ്രദേശത്ത് കാട്ടുപോത്ത് ആക്രമണമുണ്ടായിട്ടുണ്ട്.