pic

നെടുങ്കണ്ടം: എസ്എൻ.ഡിപി യോഗം 1492 നെടുംകണ്ടം ശാഖ യോഗത്തിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുവരം 2024 എന്ന പേരിൽ പഠന ക്ലാസ് നടത്തി. ശാഖാപ്രസിഡന്റ് സജി ചാലിൽ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് സുജാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുപ്രകാശം സ്വാമികൾ (ശിവഗിരി മഠം )അനുഗ്രഹ പ്രഭാഷണം നടത്തി. പച്ചടി എസ്.എൻ.എൽ.പി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിച്ചു. ഉമാ മഹേശ്വര ഗുരുദേവ ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ, ശാഖാ സെക്രട്ടറി എ.വി. മണിക്കുട്ടൻ ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനി മധു, വൈസ് പ്രസിഡന്റ് ഷിജി കെ ആർ, ട്രഷറർ മിനി ശ്രീകുമാർ, ശാഖാ വൈസ് പ്രസിഡന്റ് ടി.ടി. സാബു, യൂണിയൻ കമ്മിറ്റിയംഗം ഷാജി പതികാലായിൽ, യൂത്ത് മൂവ്മെന്റ്പ്ര സിഡന്റ് അഖിൽ രാജേന്ദ്രൻ, കുമാരസംഘം പ്രസിഡന്റ് വിഷ്ണു ബിജു, കുമാരി സംഘം പ്രസിഡന്റ് ഭാഗ്യലക്ഷ്മി സുരേഷ് എന്നിവർ സംസാരിച്ചു