elephant

കാട്ടാനയ്ക്ക് കേഴ് വി തകരാറെന്ന് നിഗമനം

പീരുമേട്:ജനവാസ മേഖലയിൽ ഇറങ്ങി നാട്ടുകാർക്ക് ഭീക്ഷണിയായ കാട്ടാനയെ തളയ്ക്കാൻ വനം വകുപ്പ് രംഗത്തിറങ്ങി.മരിയ ഗിരി സമീപം സ്‌കൂൾ വിദ്യാർത്ഥികൾക്കുംനാട്ടുകാർക്കുംഒരു പോലെ ഭീഷണിയായി മാറിയ കാട്ടാന കഴിഞ്ഞദിവസം ദേശീയപാതയിലേക്ക് കടക്കുമ്പോൾ യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ ഇടിച്ചു.ആനയുടെ ശരീരത്ത് മുറിവേറ്റിട്ടുണ്ട്. ആനയുടെ കേൾവി കുറവുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറയുന്നു. ആനയുടെ സമീപത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചിട്ടും ആന പിൻ തിരിയാൻ തയ്യാറായിട്ടില്ല.വെള്ളിയാഴ്ച രാത്രിയിൽ ആനയെ കണ്ട് ഭയന്ന്സ്‌കൂട്ടർ യാത്രക്കാരായ യുവതിയും രണ്ട്വയസുകാരി മകളും സ്‌കൂട്ടറിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ കാട്ടാന വീണ്ടുമെത്തി. ആനതാരയിലൂടെ മരിയ ഗിരി സ്‌കൂളിന് സമീപം ദേശിയ പാത യിൽ എത്തി റോഡ് മുറിച്ച് കടക്കുന്നതിനായി എത്തുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചത്. ഇതോടെ ആന വനത്തിന് സമീപത്തേക്ക് തിരികെ കയറി.

പീരുമേട് ആർ.ആർ.റ്റി. ഓഫീസ് ഉദ്യോഗസ്ഥരും മുറിഞ്ഞപുഴ ഡെപ്യൂട്ടി റയിഞ്ച്ഓഫീസറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ആനയെ ഉൾക്കാട്ടിലേക്ക് അയ്ക്കാനുള്ള ശ്രമത്തിലാണ്.ആന രണ്ട് ദിവസങ്ങളായി ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല.തേക്കടി ആർ ആർ ടി. ടീമും പീരുമേട്ടിൽ എത്തിയിട്ടുണ്ട്. ഇവർക്ക് സഹായവുമായി പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശനും, വാർഡ് മെമ്പർ എ.ജെ. തോമസും നാട്ടുകാരും രണ്ടു ദിവസമായി ഒപ്പമുണ്ട്.