pic

കട്ടപ്പന :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ചിയാർ 7ാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡിലെ 12 എൻ.എച്ച്.ജികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം.ഇതിന്റെ ഭാഗമായി കല്യാണത്തണ്ട് റോഡിന്റെ വശങ്ങളിൽ കാഴ്ച മറച്ചു നിന്നിരുന്ന കാടുപടലങ്ങൾ വെട്ടി മാറ്റിയും പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളും പെറുക്കി വൃത്തിയായാക്കുകയും ചെയ്തു. പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് രാജമ്മ രവി,പ്രസിഡന്റ് സന്ധ്യ ബിജു എന്നിവർ സംസാരിച്ചു.എൻ.എച്.ജി പ്രസിഡന്റ് രജനി ഉല്ലാസ്, സെക്രട്ടറി സിനി സജീവ്, ഹരിത കർമ്മ സേനാംഗം ക്ലാരമ്മ അനീഷ് തുടങ്ങിയവർ നേതൃത്വം നല്കി.