
കട്ടപ്പന: കുട്ടികളെ ബാലവേലയിൽ നിന്നും വിമുക്തരാക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് കാഞ്ചിയാർ പഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. കുട്ടികൾക്ക് അതിജീവനത്തിനും വികസനത്തിനും പങ്കാളിത്തത്തിനും സംരക്ഷണത്തിനും ഉള്ള അവകാശങ്ങൾ നേടിയെടുക്കണമെന്ന ആശയം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു പരിപാടി നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്നേഹ സേവ്യർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുകുട്ടൻ, റോയ് എവറസ്റ്റ്, രമ മനോഹരൻ, സോഷ്യൽ കൗൺസിലർ സോണിയാ സക്കറിയ, അംഗനവാടി വർക്കേഴ്സ് ലീഡർ ജെസ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു.