koombanpara

അടിമാലി: എസ് എൻ ഡി പി യോഗം അടിമാലിയൂണിയനിലെ കൂമ്പൻപാറ ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. അടിമാലി യൂണിയൻ ജോയിന്റ് കൺവീനർ കെ. എസ് ലതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ സജിപറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ പ്രസന്ന കുഞ്ഞമോൻ, ജോയിന്റ് കൺവീനർ ബ്രില്യ ബിജു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ ദീപു വിജയൻ, കൺവീനർ രതീഷ് മുരളീധരൻ, ജോയിന്റ് കൺവീനർ വിഷ്ണു തങ്കച്ചൻ, കമ്മിറ്റി അംഗങ്ങളായ അർജുൻ അടിമാലി, ദിലീഷ് സത്യൻ തുടങ്ങിയവർ പങ്കെടുത്തു . ശാഖാ പ്രസിഡന്റായി സുധീഷ് കൂമ്പൻപാറയെയും സെക്രട്ടറിയായി ജനാർദ്ദനൻ ഇല്ലിക്കലിനെയും തെരഞ്ഞെടുത്തു.14 അംഗ ശാഖ ഭരണ സമതിയെ തെരഞ്ഞെടുത്തു.