കട്ടപ്പന :ഉപ്പുതറ ഗ്രാമപഞ്ചായത്തും ജെ.പി.എം കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗവും ചേർന്ന് ഭിന്നശേഷിക്കാർക്കായി കലാകായിക മേള 'ശലഭോത്സവം- 2024" ഒ.എം. എൽ.പി സ്‌കൂൾ ഉപ്പുതറയിൽ സംഘടിപ്പിച്ചു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തക വിഭാഗം വിദ്യാർത്ഥികൾ കലാകായിക മേളകളുടെ നടത്തിപ്പിന് നേതൃത്വം വഹിച്ചു. 100 മീറ്റർ ഓട്ടം, ബോൾ പാസിംഗ്, കസേരകളി, കലാമത്സരങ്ങൾ, കളറിംഗ്, പാട്ട്, ഫാൻസി ഡ്രസ്, മിമിക്രി എന്നിവയാണ് നടത്തിയത്‌.