cleaning
പാതയോരത്തെ സൈൻ ബോർഡുകൾ ക്ലീൻ ചെയ്യുന്ന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് അംഗങ്ങൾ

കട്ടപ്പന: ശബരിമല മണ്ഡലകാലത്തോടനുന്ധിച്ച് ട്രാഫിക് സൈൻ ബോർഡുകൾ ക്ലീൻ ചെയ്തു. കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് അംഗങ്ങളാണ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നോട്ടു വന്നത്. കമ്പംമെട്ട് ചെക്പോസ്റ്റ് മുതൽ കട്ടപ്പന വരെയുള്ള ട്രാഫിക് സിഗ്നൽ ബോർഡുകളാണ് ക്ലീൻ ചെയ്തത്. കമ്പംമെട്ടിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ക്ലബ് പ്രസിഡന്റ് സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് മറ്റപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സന്തോഷ് പദ്മ, ട്രഷറർ ടോണി ചാക്കോ, ജോയിന്റ് സെക്രട്ടറി ബിനോയ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് കെവിൻ കൈച്ചിറ, സനൂപ് പാഴുംപള്ളി, ഡിനിഷ് കെ.വി, ബിജു എ.എം, സജി ടി.എസ്, അരുൺ കുമാർ, സന്തോഷ് എം.എസ്, ജിനു രവി, ഗൗതം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.