തൊടുപുഴ: തൊടുപുഴ- വണ്ണപ്പുറം റൂട്ടിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വണ്ടമറ്റത്തിന് സമീപം മൈലാടുംപാറയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. ഞായറാഴ്ച രാത്രി 8.45നായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വഴിയരികിൽ നിന്നിരുന്ന 30 ഇഞ്ച് വണ്ണമുള്ള തണൽ മരമാണ് റോഡിലേക്ക് വീണത്. പ്രദേശവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തൊടുപുഴ അഗ്നി രക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.