കട്ടപ്പന: സി.എച്ച്.ആർ വിഷയത്തിൽ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്ത കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നിൽക്കുന്ന എൽ.ഡി.എഫ് സർക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ യുവജനകൂട്ടായ്മ നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ് മോഹനv, കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം.ജെ. മാത്യു, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ്. സുധീഷ്, അഡ്വ. എ. രാജ എം.എൽ.എ, മുൻ എം.പി ജോയ്‌സ് ജോർജ്ജ്, ജില്ലാ ട്രഷർ ബി. അനൂപ് എന്നിവർ സംസാരിക്കും. ജനവിരുദ്ധ നിലപാട് തുടരുന്ന കോൺഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തുകയാണെന്ന് ഭാരവാഹികളായ രമേശ് കൃഷ്ണന്‍, എസ്. സുധീഷ്, ബി. അനൂപ്, ഫൈസൽ ജാഫർ, ജോബി എബ്രഹാം, എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.