അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെയും വനിതാ സംഘത്തിന്റെയും സംയുക്ത പൊതുയോഗം ശാഖാ പ്രസിഡന്റ് ദേവരാജൻ ചെമ്പോത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അശോകൻ തള്ളിപ്പടവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കിഷോർ ഇളവത്തൂട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി നിമ്മി പീതാംബരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി രാജേഷ് ടി.ആർ. യൂത്ത് മൂവ്മെന്റിന്റെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് യൂത്ത് മൂവ്മെന്റ് ഭരണസമിതി പുനഃസംഘടിപ്പിച്ചു. വിഷ്ണു മാതാളിപാറ (പ്രസിഡന്റ്), ഉല്ലാസ് ആന്തിയാട്ട് (വൈസ് പ്രസിഡന്റ്) ശ്രീയേഷ് കരിപ്പയിൽ (സെക്രട്ടറി) തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമതി നിലവിൽ വന്നു. കുമാരി വിജയലക്ഷ്മി ഒട്ടക്കുറ്റിയാങ്കൽ മരക്കാനം ഗുരുദേവ കൃതികൾ, ഗുരുദേവദരശനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഉല്ലാസ് ആന്തിയാട്ട് സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് ലീലാമണി നന്ദിയും പറഞ്ഞു.