pic
കല്ലാർകുട്ടി ഡാം ടോപ്പ് -പാക്കാലപ്പടി റോഡിൽ അരീക്കൽപ്പടിയിലെ ടാറിംഗ് മോശമായതിനെതുടർന്ന് റോഡിൽ രൂപപ്പെട്ട കുഴി

അടിമാലി: മുതിരപ്പുഴയിൽ റോഡ് തോടാകുന്നു. കല്ലാർകുട്ടി ഡാം ടോപ്പ് -പാക്കാലപ്പടി റോഡിൽ അരീക്കൽപ്പടിയിലാണ് ടാറിംഗ് അര അടിയോളം പൊളിഞ്ഞ് റോഡിനു കുറുകെ തോട് രൂപപ്പെട്ട് വരുന്നത്. മെറ്റൽ കല്ലുകൾ ചിതറിത്തെറിച്ച് കിടക്കുന്ന ഈ ഭാഗം കുത്തനെയുള്ള കയറ്റമാണ്. ടൂ വീലറുകളടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്രികർക്കാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്. ഓടയില്ലാത്തതുമൂലം പാതയോരത്തുണ്ടാകുന്ന ഉറവ വെള്ളം വലിയ അളവിൽ റോഡിലൂടെ ഒഴുകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ദിവസങ്ങൾ കഴിയുന്തോറും റോഡിന്റെ അവസ്ഥ പരിതാപകരമാകുകയാണ്. അടിയന്തരമായി ഉറവവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഉണ്ടാക്കി റോഡ് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.