കരിങ്കുന്നം: കോട്ടയം അതിരൂപതതല ബിഷപ്പ് അലക്സാണ്ടർ ചൂളപ്പറമ്പിൽ മെമ്മോറിയൽ (ബി.സി.എം) ഫുട്ബോൾ ടൂർണമെന്റിന്റേയും വടംവലി മത്സരത്തിന്റേയും സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ മാനേജർ ഫാ. ജയിംസ് വടക്കേകണ്ടങ്കരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്കെ.കെ തോമസ്, പി.ടി.എ പ്രസിഡൻറ് ജോസ് കളരിക്കൽ, പ്രിൻസിപ്പൽ ഒ.എ. അബ്രഹാം, ഹെഡ്മാസ്റ്റർ ബിനുമോൻ ജോസഫ് എന്നിവർ സംസാരിച്ചു.കരിങ്കുന്നം എസ്.ഐ സദാശിവൻ എം, പി.ടി.എ പ്രസിഡന്റ് മേരി ജെൻസി,തുടങ്ങിയവർ പങ്കെടുത്തു .2025 ജനുവരി എട്ടു മുതൽ 12 വരെ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടക്കുന്ന ടൂർണമെന്റിൽ കോട്ടയം അതിരൂപതയിലെ സ്കൂളുകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുക്കും.