തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ടൂർ കൊ) ഉപ്പുകുന്ന് മലനിരകളിലൂടെയുള്ള മൂൺ ലൈറ്റ് സഫാരിക്ക് തുടക്കമായി. ചീനിക്കുഴിയിലെത്തുന്ന സഞ്ചാരികളെ ഉപ്പുകുന്ന് ടീ ഗാർഡൻ, സ്മൃതി ഹെറിറ്റേജ് മ്യൂസിയം, അരുവിപ്പാറ വ്യൂ പോയിന്റ്, കുതിര സഫാരി ട്വിലൈറ്റ് പോയിന്റ്, നൈറ്റ് സഫാരി, മുറംകെട്ടിപാറ എന്നീ സ്ഥലങ്ങൾ സന്ദർശിപ്പ് തിരികെ ചീനിക്കുഴിയിൽ എത്തിക്കും. ബെയിസ് ക്യാമ്പായ ചീനിക്കുഴിയിൽ നടന്ന യോഗത്തിൽ 'ടൂർ കോ" ചെയർമാൻ കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്നുർ ഗ്രാമ പഞായത്ത് പ്രസിഡന്റ് എം. ലതീഷ് സഫാരി ഫ്ലാഗ്ഒഫ് ചെയ്തു. ടൂർ കൊ സെക്രട്ടറി കെ.വി. ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ്ൻ നൈസി ഡെനിൽ, ഉടുമ്പന്നൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ബീന രാജേന്ദ്രൻ, പഞ്ചായത്ത് മെമ്പർ കെ.ആർ ഗോപി , ഫാ. സെബാസ്റ്റ്യൻ പന്നാരകുന്നേൽ, സി.പി. കൃഷ്ണൻ, പി.എസ്. സോണിയ എന്നിവർ സംസാരിച്ചു.