തൊടുപുഴ: കേരള ടെക്സ്റ്റെയിൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ (കെ.ടി.ജി.എ) തൊടുപുഴ മേഖല വനിതാവിംഗ് പൊതുസമ്മേളനവും തിരഞ്ഞെടുപ്പും തൊടുപുഴ വ്യാപരഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് സുമൻ പാൽക്കോ ഉദ്‌ഘാടനം ചെയ്തു. തൊടുപുഴ മേഖല പ്രസിഡന്റ് റോബിൻസ് ഹിന്ദുസ്ഥാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് കബീർ മുഖ്യാതിഥിയായി. ജില്ലാ ട്രെഷറർ അനസ് പി. അസീസ് മുഖ്യപ്രഭാഷണം നടത്തി. അനു സുനിൽ തെരേസ (വനിതാ വിംഗ് പ്രസിഡന്റ്), ശ്രീജ രാജേഷ് നിനോ വേൾഡ് വണ്ണപുറം (ജന സെക്രട്ടറി), സുമയ്യ അൻവർ ടോപ്സിയ (ട്രെഷറർ), ഐഷ അൻവർ കിസ്‌വാ, സുലൈഷ സലിം കലയത്തിങ്കൽ, ഫാരിഷാ ഷാജഹാൻ, സജി ബിജോയ് (വൈസ് പ്രസിഡന്റുമാർ), ഗ്രീഷ്മ വിശ്വൻ, പ്രസന്ന ബിജു, രാഗിണി വൈഡ്യൂര്യം നൈറ്റീസ്, പ്രീതി റെന്നി ആലുങ്കൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പൊതുയോഗത്തിന് തൊടുപുഴ മേഖല ജനറൽ സെക്രട്ടറി കബീർ ഷാ സ്വാഗതവും മുൻ പ്രസിഡന്റ് അബ്ദുൾ ഷെരിഫ് സി.കെ നന്ദിയും പറഞ്ഞു. റെന്നി ആലുങ്കൽ, മുജീബ് തിളക്കം, സുനിൽ തെരേസ, റസാഖ് സംസം, നസീർ വിസ്മയ, സജിറത് സി, അഫ്സൽ പി.എ എന്നിവർ സംസാരിച്ചു.