ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മിഷൻ മൂന്നാറിലും കുമളിയിലും പരാതി പരിഹാര അദാലത്ത് നടത്തും. മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡിസംബർ 17 നും കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഡിസംബർ 20 നും രാവിലെ 10.30 മുതൽ അദാലത്ത് നടക്കും. കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ.വാസു എന്നിവർ നേതൃത്വം നൽകും.